Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Show The Bottle

കുപ്പി കാണിച്ചാൽ കേസ്; പേരിട്ടാൽ സമ്മാനം

കാ​​​​മ​​​​റ​​​​യ്ക്കു മു​​​​ന്നി​​​​ൽ മ​​​​ദ്യ​​​​ക്കു​​​​പ്പി ഒ​​​​ന്ന് തെ​​​​ളി​​​​യു​​​​ക​​​​യും അ​​​​തി​​​​ലെ പേ​​​​ര് വാ​​​​യി​​​​ക്കാ​​​​ൻ ക​​​​ഴി​​​​യും വി​​​​ധം വ്യ​​​​ക്ത​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്താ​​​​ൽ, അ​​​​ബ്കാ​​​​രി നി​​​​യ​​​​മ​​​​പ്ര​​​​കാ​​​​രം അ​​​​തൊ​​​​രു പ​​​​ര​​​​സ്യ​​​​മാ​​​​യി ക​​​​ണ​​​​ക്കാ​​​​ക്ക​​​​പ്പെ​​​​ടും; അ​​​​ത് ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യ ഒ​​​​രു കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ, പു​​​​തി​​​​യ മ​​​​ദ്യ​​​​ത്തി​​​​ന് പേ​​​​ര് നി​​​​ർ​​​​ദേ​​​​ശി​​​​ക്കാ​​​​ൻ ജ​​​​ന​​​​ങ്ങ​​​​ളെ ക്ഷ​​​​ണി​​​​ക്കു​​​​ന്ന​​​​ത് ഭ​​​​ര​​​​ണ​​​​പ​​​​ര​​​​മാ​​​​യ ന​​​​ട​​​​പ​​​​ടി​​​​യും.

ഒ​​​​രേ വ​​​​സ്തു, ഒ​​​​രേ നി​​​​യ​​​​മം, പ​​​​ക്ഷേ ര​​​​ണ്ടു നീ​​​​തി. ഒ​​​​രു കൈ​​​​കൊ​​​​ണ്ട് ശി​​​​ക്ഷാ ന​​​​ട​​​​പ​​​​ടി​​​​ക​​​​ൾ സ്വീ​​​​ക​​​​രി​​​​ക്കു​​​​ക​​​​യും മ​​​​റു​​​​കൈ​​​​കൊ​​​​ണ്ട് വി​​​​പ​​​​ണ​​​​ന ത​​​​ന്ത്ര​​​​ങ്ങ​​​​ൾ മെ​​​​ന​​​​യു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വി​​​​ചി​​​​ത്ര​​​​മാ​​​​യ ര​​​​ക്ഷാ​​​​ക​​​​ർ​​​​തൃ​​​​ത്വ​​​​മാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ലെ മ​​​​ദ്യ​​​​ന​​​​യ​​​​ത്തി​​​​ൽ സ​​​​ർ​​​​ക്കാ​​​​ർ സ്വീ​​​​ക​​​​രി​​​​ക്കു​​​​ന്ന​​​​ത്. നി​​​​യ​​​​മം പൗ​​​​ര​​​​നും ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​നും ര​​​​ണ്ട് രീ​​​​തി​​​​യി​​​​ലാ​​​​ണ് വ്യാ​​​​ഖ്യാ​​​​നി​​​​ക്ക​​​​പ്പെ​​​​ടു​​​​ന്ന​​​​ത് എ​​​​ന്ന​​​​തി​​​​ന്‍റെ ഏ​​​​റ്റ​​​​വും ഒ​​​​ടു​​​​വി​​​​ല​​​​ത്തെ ഉ​​​​ദാ​​​​ഹ​​​​ര​​​​ണ​​​​മാ​​​​ണി​​​​ത്.

കേ​​​​ര​​​​ള അ​​​​ബ്കാ​​​​രി നി​​​​യ​​​​മ​​​​ത്തി​​​​ലെ 55(എച്ച്) വ​​​​കു​​​​പ്പ് പ്ര​​​​കാ​​​​രം മ​​​​ദ്യ​​​​ത്തി​​​​ന്‍റെ പ​​​​ര​​​​സ്യം ന​​​​ൽ​​​​കു​​​​ന്ന​​​​തോ മ​​​​ദ്യ​​​​പാ​​​​ന​​​​ത്തെ ഏ​​​​തെ​​​​ങ്കി​​​​ലും രീ​​​​തി​​​​യി​​​​ൽ പ്രോ​​​​ത്സാ​​​​ഹി​​​​പ്പി​​​​ക്കു​​​​ന്ന​​​​തോ കു​​​​റ്റ​​​​ക​​​​ര​​​​മാ​​​​ണ്. ‘നി​​​​യ​​​​മ​​​​വി​​​​രു​​​​ദ്ധ​​​​മാ​​​​യ പ​​​​ര​​​​സ്യം’ എ​​​​ന്ന ഗ​​​​ണ​​​​ത്തി​​​​ൽ​​​​ പെ​​​​ടു​​​​ന്ന കു​​​​റ്റ​​​​കൃ​​​​ത്യ​​​​ങ്ങ​​​​ൾ​​​​ക്ക് ആ​​​​റു മാ​​​​സം വ​​​​രെ ത​​​​ട​​​​വോ 25,000 രൂ​​​​പ വ​​​​രെ പി​​​​ഴ​​​​യോ ആ​​​​ണ് ശി​​​​ക്ഷ. ഇ​​​​ൻ​​​​സ്റ്റാ​​​​ഗ്രാം റീ​​​​ലു​​​​ക​​​​ളി​​​​ലോ വീ​​​​ഡി​​​​യോ​​​​ക​​​​ളി​​​​ലോ മ​​​​ദ്യ​​​​ക്കു​​​​പ്പി​​​​യു​​​​ടെ ലേ​​​​ബ​​​​ൽ കാ​​​​ണി​​​​ക്കു​​​​ക​​​​യോ മ​​​​ദ്യം ഗ്ലാ​​​​സി​​​​ലേ​​​​ക്ക് ഒ​​​​ഴി​​​​ക്കു​​​​ന്ന ദൃ​​​​ശ്യ​​​​ങ്ങ​​​​ൾ ഉ​​​​ൾ​​​​പ്പെ​​​​ടു​​​​ത്തു​​​​ക​​​​യോ ചെ​​​​യ്‌​​​​താ​​​​ൽ അ​​​​ത് മ​​​​ദ്യ​​​​പാ​​​​ന​​​​ത്തി​​​​നു​​​​ള്ള പ്രേ​​​​ര​​​​ണ​​​​യാ​​​​യി എ​​​​ക്സൈ​​​​സ് വ​​​​കു​​​​പ്പ് ക​​​​ണ​​​​ക്കാ​​​​ക്കി​​​​യി​​​​ട്ടു​​​​ണ്ട്. ഇ​​​​തി​​​​ന്‍റെ അ​​​​ടി​​​​സ്ഥാ​​​​ന​​​​ത്തി​​​​ലാ​​​​ണ് അ​​​​ടു​​​​ത്തി​​​​ടെ വ്ലോ​​​​ഗ​​​​ർ​​​​മാ​​​​ർ​​​​ക്കും വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കുമെതി​​​​രേ കേ​​​​സു​​​​ക​​​​ൾ ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്ത​​​​ത്. അ​​​​തു​​​​കൊ​​​​ണ്ടാ​​​​ണ് ബെ​​​​വ്കോ​​​​യു​​​​ടെ ന​​​​ട​​​​പ​​​​ടി ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​ത്.

മ​​​​ല​​​​ബാ​​​​റി​​​​ലെ ക​​​​ശു​​​​വ​​​​ണ്ടി​​​​യി​​​​ൽ​​​​നി​​​​ന്നും മ​​​​റ്റും ഉ​​​​ത്പാ​​​​ദി​​​​പ്പി​​​​ക്കു​​​​ന്ന പു​​​​തി​​​​യ മ​​​​ദ്യ​​​​ത്തി​​​​ന് അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ പേ​​​​ര് നി​​​​ർ​​​​ദേ​​​​ശി​​​​ക്കാ​​​​ൻ ബെ​​​​വ്കോ പൊ​​​​തു​​​​ജ​​​​ന​​​​ങ്ങ​​​​ളോ​​​​ട് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടി​​​​രി​​​​ക്കു​​​​ക​​​​യാ​​​​ണ്. ഇ​​​​തി​​​​നാ​​​​യി പ്രചാരം ന​​​​ൽ​​​​കു​​​​ക​​​​യും മി​​​​ക​​​​ച്ച പേ​​​​ര് ന​​​​ൽ​​​​കു​​​​ന്ന​​​​വ​​​​ർ​​​​ക്ക് പാ​​​​രി​​​​തോ​​​​ഷി​​​​കം പ്ര​​​​ഖ്യാ​​​​പി​​​​ക്കു​​​​ക​​​​യും ചെ​​​​യ്തി​​​​ട്ടു​​​​ണ്ട്. സാ​​​​ങ്കേ​​​​തി​​​​ക​​​​മാ​​​​യി ഇ​​​​തൊ​​​​രു മ​​​​ത്സ​​​​ര​​​​മാ​​​​ണെ​​​​ന്ന് പ​​​​റ​​​​യാ​​​​മെ​​​​ങ്കി​​​​ലും, ഫ​​​​ല​​​​ത്തി​​​​ൽ ഇ​​​​തൊ​​​​രു പ​​​​ര​​​​സ്യ​​​​പ്ര​​​​ചാ​​​​ര​​​​ണം ത​​​​ന്നെ​​​​യാ​​​​ണ്. ഒ​​​​രു ഉ​​​​ത്പ​​​​ന്ന​​​​ത്തി​​​​ന് പേ​​​​രി​​​​ടു​​​​ക എ​​​​ന്ന​​​​ത് അ​​​​തി​​​​ന്‍റെ ബ്രാ​​​​ൻ​​​​ഡിം​​​​ഗി​​​​ന്‍റെ ആ​​​​ദ്യപ​​​​ടി​​​​യാ​​​​ണ്. ജ​​​​ന​​​​ങ്ങ​​​​ളെ​​​​ക്കൊ​​​​ണ്ട് പേ​​​​ര് നി​​​​ർ​​​​ദേ​​​​ശി​​​​പ്പി​​​​ക്കു​​​​ക വ​​​​ഴി പു​​​​തി​​​​യൊ​​​​രു മ​​​​ദ്യം വി​​​​പ​​​​ണി​​​​യി​​​​ൽ വ​​​​രു​​​​ന്നു​​​​ണ്ടെ​​​​ന്ന വി​​​​വ​​​​രം ആ​​​​യി​​​​ര​​​​ക്ക​​​​ണ​​​​ക്കി​​​​ന് ആ​​​​ളു​​​​ക​​​​ളി​​​​ലേ​​​​ക്ക് എ​​​​ത്തി​​​​ക്കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു ക​​​​ഴി​​​​യു​​​​ന്നു.

നി​​​​യ​​​​മ​​​​ത്തി​​​​ന്‍റെ ക​​​​ണ്ണി​​​​ലൂ​​​​ടെ നോ​​​​ക്കി​​​​യാ​​​​ൽ വ്ലോ​​​​ഗ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തും സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യു​​​​ന്ന​​​​തും ത​​​​മ്മി​​​​ൽ ഒ​​​​രു വ്യ​​​​ത്യാ​​​​സ​​​​വു​​​​മി​​​​ല്ല. വ്ലോ​​​​ഗ​​​​ർ റീ​​​​ലി​​​​ൽ മ​​​​ദ്യ​​​​ക്കു​​​​പ്പി കാ​​​​ണി​​​​ക്കു​​​​മ്പോ​​​​ൾ അ​​​​ത് കാ​​​​ണു​​​​ന്ന​​​​വ​​​​രി​​​​ൽ മ​​​​ദ്യ​​​​പി​​​​ക്കാ​​​​നു​​​​ള്ള ആ​​​​ഗ്ര​​​​ഹം ഉ​​​​ണ്ടാ​​​​കു​​​​ന്നു എ​​​​ന്ന​​​​താ​​​​യി​​​​രു​​​​ന്നു എ​​​​ക്സൈ​​​​സി​​​​ന്‍റെ വാ​​​​ദം. അ​​​​ങ്ങ​​​​നെ​​​​യെ​​​​ങ്കി​​​​ൽ, പു​​​​തി​​​​യ മ​​​​ദ്യ​​​​ത്തി​​​​ന് ആ​​​​ക​​​​ർ​​​​ഷ​​​​ക​​​​മാ​​​​യ പേ​​​​ര് നി​​​​ർ​​​​ദേ​​​​ശി​​​​ക്കാ​​​​ൻ ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ടു​​​​ന്ന​​​​തും അ​​​​തി​​​​നെ​​​​ക്കു​​​​റി​​​​ച്ച് വാ​​​​ർ​​​​ത്ത​​​​ക​​​​ൾ വ​​​​രു​​​​ന്ന​​​​തും ജ​​​​ന​​​​ങ്ങ​​​​ളി​​​​ൽ, പ്ര​​​​ത്യേ​​​​കി​​​​ച്ച് യു​​​​വാ​​​​ക്ക​​​​ളി​​​​ൽ, ആ ​​​​ഉ​​​​ത്പ​​​​ന്നം പ​​​​രീ​​​​ക്ഷി​​​​ക്കാ​​​​നു​​​​ള്ള കൗ​​​​തു​​​​കം ഉ​​​​ണ​​​​ർ​​​​ത്തി​​​​ല്ലേ? പൗ​​​​ര​​​​ൻ ചെ​​​​യ്യു​​​​മ്പോ​​​​ൾ അ​​​​ത് മ​​​​ദ്യ​​​​പി​​​​ക്കാ​​​​നു​​​​ള്ള പ്രേ​​​​ര​​​​ണ​​​​യാ​​​​വു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ ചെ​​​​യ്യു​​​​മ്പോ​​​​ൾ അ​​​​ത് ജ​​​​ന​​​​കീ​​​​യ പ​​​​ങ്കാ​​​​ളി​​​​ത്ത​​​​മാ​​​​കു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന യു​​​​ക്തി​​​​രാ​​​​ഹി​​​​ത്യ​​​​മാ​​​​ണ് ചോ​​​​ദ്യം ചെ​​​​യ്യ​​​​പ്പെ​​​​ടേ​​​​ണ്ട​​​​ത്.

സം​​​​സ്ഥാ​​​​ന ഖ​​​​ജ​​​​നാ​​​​വി​​​​ലേ​​​​ക്ക് ഏ​​​​റ്റ​​​​വും കൂ​​​​ടു​​​​ത​​​​ൽ വ​​​​രു​​​​മാ​​​​നം ന​​​​ൽ​​​​കു​​​​ന്ന മ​​​​ദ്യ​​​​വി​​​​ൽ​​​​പ​​​​ന സു​​​​ഗ​​​​മ​​​​മാ​​​​യി ന​​​​ട​​​​ക്കേ​​​​ണ്ട​​​​ത് സ​​​​ർ​​​​ക്കാ​​​​രി​​​​ന്‍റെ ആ​​​​വ​​​​ശ്യ​​​​മാ​​​​ണ്. എ​​​​ന്നാ​​​​ൽ അ​​​​തേ​​​​സ​​​​മ​​​​യം മ​​​​ദ്യ​​​​പാ​​​​നം സാ​​​​മൂ​​​​ഹി​​​​ക വി​​​​പ​​​​ത്താ​​​​ണെ​​​​ന്ന ബോ​​​​ധ​​​​വ​​​​ത്ക​​​​ര​​​​ണ​​​​വും മ​​​​റു​​​​വ​​​​ശ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ​​​​ത​​​​ന്നെ ന​​​​ട​​​​ത്തേ​​​​ണ്ടിവ​​​​രു​​​​ന്നു. ഈ ​​​​ര​​​​ണ്ട് ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​ങ്ങ​​​​ളും ത​​​​മ്മി​​​​ലു​​​​ള്ള സം​​​​ഘ​​​​ർ​​​​ഷ​​​​മാ​​​​ണ് ഇ​​​​ത്ത​​​​രം വൈ​​​​രു​​​​ദ്ധ‍്യ​​​​ങ്ങ​​​​ളി​​​​ൽ പ്ര​​​​തി​​​​ഫ​​​​ലി​​​​ക്കു​​​​ന്ന​​​​ത്.

മ​​​​ദ്യം വി​​​​ൽ​​​​ക്കു​​​​ന്ന​​​​ത് നി​​​​യ​​​​മ​​​​വി​​​​ധേ​​​​യ​​​​മാ​​​​വു​​​​ക​​​​യും എ​​​​ന്നാ​​​​ൽ അ​​​​ത് ഉ​​​​പ​​​​യോ​​​​ഗി​​​​ക്കു​​​​ന്ന​​​​ത് കാ​​​​ണി​​​​ക്കു​​​​ന്ന​​​​ത് കു​​​​റ്റ​​​​കൃ​​​​ത്യ​​​​മാ​​​​വു​​​​ക​​​​യും ചെ​​​​യ്യു​​​​ന്ന വി​​​​ചി​​​​ത്ര​​​​മാ​​​​യ അ​​​​വ​​​​സ്ഥ. ഒ​​​​രേസ​​​​മ​​​​യം ക​​​​ച്ച​​​​വ​​​​ട​​​​ക്കാ​​​​ര​​​​ന്‍റെ ലാ​​​​ഭ​​​​ക്ക​​​​ണ്ണും സ​​​​ദാ​​​​ചാ​​​​ര പോ​​​​ലീ​​​​സി​​​​ന്‍റെ വ​​​​ടി​​​​യും കൈ​​​​യി​​​​ലേ​​​​ന്തു​​​​ന്ന ഈ ‘​​​ഇ​​​​ര​​​​ട്ടവേ​​​​ഷം’ ജ​​​​നാ​​​​ധി​​​​പ​​​​ത്യ​​​​ത്തി​​​​ന് ഭൂ​​​​ഷ​​​​ണ​​​​മ​​​​ല്ല. ജ​​​​ന​​​​ങ്ങ​​​​ൾ​​​​ക്ക് വേ​​​​ണ്ട​​​​തു ഉ​​​​പ​​​​ദേ​​​​ശ​​​​ങ്ങ​​​​ള​​​​ല്ല, നീ​​​​തി​​​​യാ​​​​ണ്.

Latest News

Corehub Up